ആലപ്പുഴ: ദേശീയ സ്കൂള്‍ ഗെയിംസില്‍ ആലപ്പുഴ സെന്റ് ആന്റണീസില്നിന്നു രണ്ടു ചാമ്പ്യന്മാര്. മധ്യപ്രദേശില്‍ നടന്ന 69-ാമത് ദേശീയ സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോളില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 14 സബ് ജൂണിയര്‍ വിഭാഗത്തിലാണ് ആലപ്പുഴയ്ക്കും നേട്ടമുണ്ടായത്.
മത്സരത്തില്‍ ചാമ്പ്യന്മാരായി കേരളം ചരിത്രം കുറിച്ചപ്പോള്‍ ആ ടീം അംഗങ്ങളില്‍ രണ്ടുപേര്‍ ആലപ്പുഴയില്നിന്നായിരുന്നു.
ആലപ്പുഴ സെന്റ് ആന്റണീസ് ജിഎച്ച്എസിലെ ദക്ഷിണ.ആര്, പൂജാ ബൈജു എന്നിവരാണ് ആ മിടുക്കികള്‍. ഇവര്‍ക്ക് സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ സ്വീകരണവും ഒരുക്കിയിരുന്നു.